Followers

23.11.10

താരാട്ട് പോലെ ചിലത്

മുറിവിലോട്ടിപ്പിടിച്ച
തുണി
പറിച്ചെടുക്കാനിറ്റിക്കുന്ന
രണ്ടു തുള്ളി-
ചൂടുവെള്ളത്തിന്‍റെ
നേര്‍ത്തപൊള്ളലായ്


എനിക്കുവേണ്ടി
ക്യാന്‍സര്‍വാര്‍ഡിലെ
മുന്‍കോപിയായ
സിസ്ടറോട് കയര്‍ക്കുന്ന
അപരിചിതന്‍റെ
ഊക്കായ്


വേദനയുടെ കുത്തൊഴുക്കിലും
എന്നിലേക്ക് ചൂഴുന്ന
പ്രതീക്ഷതുടിക്കുന്ന
രണ്ടു കണ്ണുകളായ്‌


നട്ടുച്ചയില്‍,സരസ്സില്‍
കടലാസുതോണിയെ
കൊഞ്ചിക്കാന്‍
ഓര്‍മകളുടെ
സുഗന്ധവുമേറ്റി വരുന്ന
മാരുതനായ്


വരണ്ടചുണ്ടുകള്‍
സ്മിതാര്‍ദ്രമാകുവാന്‍,
ഉഗ്രവിഷം
കത്തിയാളുന്ന നെഞ്ചില്‍
മഞ്ഞു പൊഴിക്കുവാന്‍
തരും
നക്ഷത്രരാജ്യത്തില്‍ നിന്ന്
എന്തെങ്കിലുമൊക്കെ...........

16 comments:

അനില്‍ ജിയെ said...

തരും
നക്ഷത്രരാജ്യത്തില്‍ നിന്ന്
എന്തെങ്കിലുമൊക്കെ..........
താരാട്ട് പോലെ ചിലത്............
ഈ വരികളും!

ഹരിശങ്കരനശോകൻ said...

ദുഖവും പ്രതീക്ഷയും സ്നേഹവും.......ഇടകലർന്ന്....

ജംഷി said...

നന്ദി ....................വായനയ്ക്കും അഭിപ്രായത്തിനും

MOIDEEN ANGADIMUGAR said...

വേദനയുടെ കുത്തൊഴുക്കിലും
എന്നിലേക്ക് ചൂഴുന്ന
പ്രതീക്ഷതുടിക്കുന്ന
രണ്ടു കണ്ണുകളായ്‌

മനസ്സിൽ ചെറുതായി ഒരു നീറ്റൽ.....

Jishad Cronic said...

ഇഷ്ടമായി...

അനീസ said...

പ്രതീക്ഷകള്‍ നടക്കട്ടെ

Thommy said...

Wishes will happen

Junaiths said...

പ്രതീക്ഷകള്‍
കൂടെ നടക്കുന്ന
മുന്‍പേ നടത്തുന്ന
പ്രതീക്ഷകള്‍ ..

SUJITH KAYYUR said...

Vaakkil nakshathram udikkatte

എം പി.ഹാഷിം said...

എനിക്കുവേണ്ടി
ക്യാന്‍സര്‍വാര്‍ഡിലെ
മുന്‍കോപിയായ
സിസ്ടറോട് കയര്‍ക്കുന്ന
അപരിചിതന്‍റെ
ഊക്കായ്

good

Unknown said...

വേദനയുടെ കുത്തൊഴുക്കിലും
എന്നിലേക്ക് ചൂഴുന്ന
പ്രതീക്ഷതുടിക്കുന്ന
രണ്ടു കണ്ണുകളായ്‌..


താ‍രാ‍ട്ട് അപൂര്‍ണ്ണം
പല്ലാപ്പോഴും

എന്തെന്നാല്‍
മുഴുമിക്കാതെ കുഞ്ഞുറങ്ങുന്നു..

അങ്ങനെ ചിലത്.. :)

കവിത നന്നായ്

Arifa said...

നക്ഷത്രങ്ങള്‍ പൂക്കുന്ന മനസ്സുകളില്‍ നിന്നാണ് താരാട്ട് പോലെ ചിലതൊക്കെ പൊഴിഞ്ഞു വീഴുന്നത്.
വേദനകളുടെ പുഴയും കടന്നു ചെല്ലുമ്പോള്‍ പ്രതീക്ഷകളുടെ കടവില്‍ ഒരു പാട് നക്ഷത്രങ്ങള്‍ പൂത്തിറങ്ങുക തന്നെ ചെയ്യും.

നന്നായി, കവിത

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

well

Unknown said...

വേദനയുടെ കുത്തൊഴുക്കിലും
എന്നിലേക്ക് ചൂഴുന്ന
പ്രതീക്ഷതുടിക്കുന്ന
രണ്ടു കണ്ണുകളായ്‌

പ്രതീക്ഷ കൈവിടണ്ട.

ജംഷി ഒരുപാട് അക്ഷര തെറ്റുകള്‍ ഉണ്ട്.
ഒന്ന് കൂടെ വായിച്ചു edit ചെയ്യുന്നതാകും ഭംഗി.

ഭാനു കളരിക്കല്‍ said...

വേദനയിലും പ്രതീക്ഷയുടെ തിളക്കം. മനോഹരമായ കവിത

Anonymous said...

നന്നായി......
ഇനിയും തുടരുക....

Post a Comment

??????

ജാലകം
chimizhu